കള്ളുവണ്ടിക്ക് പോലീസ് കൈ കാണിച്ചു. പെട്ടെന്ന് നിർത്തിയ കള്ളു വണ്ടിക്ക് പിന്നിൽ ആറ് വണ്ടികളുമിടിച്ച് ഭാഗീകമായി തകർന്നു.സംഭവം പുല്ലുവഴിയിൽ

Muvattupuzhanews.in

പെരുമ്പാവൂർ:പുല്ലുവഴിയിൽ കള്ളുമായി പോയ വാഹനത്തിനു പോലീസ് കൈകാണിച്ചു. പെട്ടെന്ന് നിർത്തിയ കള്ളുവാഹനത്തിനു പിന്നിൽ ആറ് വണ്ടികളുമിടിച്ച് ഭാഗീകമായി തകർന്നു.
എം സി റോഡിൽ കീഴില്ലം പരിത്തുവേലിപ്പടിയിൽ ബുധഴ്ച 11.30നാണ് സംഭവം.വലത് വശത്ത് ചെക്കിങ്ങിന് നിന്ന ട്രാഫിക് ഹൈവേ പോലീസ് എതിര്ദിശയിലൂടെ വന്ന കള്ളുവണ്ടി തടയാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. കള്ളുവണ്ടി തടയാനായി പോലീസ് പെട്ടെന്ന് റോഡിന്റെ മധ്യ ഭാഗതേക്ക് കയറിയാണ് കൈകാണിച്ചതെന്നും,ഇതേതുടർന്ന് കള്ളുവണ്ടി പെട്ടെന്ന് നിർത്തിയതാണ് പിന്നിൽ വന്ന വാഹനങ്ങൾ ഇടിക്കാനുണ്ടായ കാരണമെന്നും നാട്ടുകാർ ആരോപിച്ചു.ഇതേ സമയം കള്ളുവണ്ടി പോവുകയും ചെയ്തു. ഒരു ജീപ്പും,രണ്ടു വോക്ക്സ് വാഗൺ, സ്വിഫ്റ്റ് ,ഡെസ്റ്റർ ഉൾപ്പെടെയുള്ള കാറുകൾക്കാണ് അപകടം. കാർ യാത്രക്കാർക്ക് വലിയ പരിക്കില്ല.

അപകടത്തിൽ പങ്കില്ലെന്ന് വരുത്തി തീർത്ത് ഉദ്യോഗസ്ഥർ കൈ കഴുകാൻ ശ്രമിച്ചതിനെ തുടർന്ന് വാഹന ഉടമകൾ റോഡിൽ തന്നെ വാഹനങ്ങൾ ഇട്ട് പ്രതിഷേധം രേഖപെടുത്തി. തുടർന്ന് നാട്ടുകാർ ഇടപെട്ട് കുറുപ്പുംപടി പോലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി അധികൃതർക്ക് എതിരെ നടപടി എടുക്കുമെന്ന് ഉറപ്പ് പറഞ്ഞതിനെ തുടർന്നാണ് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയത്.

Leave a Reply

Back to top button
error: Content is protected !!