കരുണയുള്ള കരങ്ങളാൽ വിജേഷിന് വീടൊരുങ്ങുന്നു….

കോലഞ്ചേരി:സുമനസ്സുകളുടെ സഹായത്താൽ വാങ്ങിയ സ്ഥലത്ത് വിജേഷിൻ്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു.തിരുവാണിയൂർ ചെമ്മനാട് സ്വദേശിയായ വിജേഷിന് 4 വർഷം മുമ്പാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അപകടം സംഭവിച്ചതിനെ തുടർന്ന് നട്ടെല്ല് തകർന്നത്. ചെറുപ്രായത്തിൽ പ്രവാസിയായി ജോലിക്ക് പോയിരുന്ന വിജേഷിന് നാട്ടിൽ ലീവിന് വന്ന് തിരികെ പോകുന്നതിനിടയിലാണ് സുഹൃത്തിൻ്റെ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴെ വീണ് അപകടം സംഭവിക്കുന്നത്.എഴുന്നേറ്റ് നടക്കാൻ പരിശ്രമിക്കുന്ന വിജേഷിന് സ്വന്തമായൊരു വീടിന്റെ സുരക്ഷിതത്വം പോലുമില്ലായിരുന്നു.അരയ്ക്ക് താഴെ തളർന്നു പോയ വിജേഷ് ഇപ്പോൾ സിനിമാ നടൻ ബാലയുടെ കനിവിൽ ചിക്ത്സയിൽ കഴിഞ്ഞ് വരികയാണ്. വിജേഷിൻ്റെ ദുരിതപൂർണ്ണമായ ജീവിതത്തിൻ്റെ വാർത്ത കണ്ടതിനെ തുടർന്ന് ബിൽഡിംഗ് ഡിസൈനഴ്സ് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ ശിലാസ്ഥാപനം ബഹു വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.ആർ അശോകൻ തറക്കല്ലിട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി .ആർ പ്രകാശൻ ,വാർഡ് മെമ്പർമാരായ,ബിന്ദു പ്രഭാകരൻ , വർഗീസ് യാക്കോബ് ,ഷീജ വിശ്വനാഥൻ ,വിജു പാലാൽ, ലിജോ മാളിയേക്കൽ, ഐ. വി ഷാജി ,പി.ടി. കൃഷ്ണൻ ,ഏലിയാച്ചൻ ,ഷീജ കാവും പുറത്ത് ,ബിൽഡിംഗ് ഡിസൈനേഴ്സ് മാനേജർ രാജേഷ് എന്നിവർ പങ്കെടുത്തു.)

Back to top button
error: Content is protected !!