ഇന്ന് എറണാകുളം, ഇടുക്കി ഉൾപ്പെടെ ഒൻപത് ജില്ലകളില്‍ ‘യെല്ലോ’ അലര്‍ട്ട്; അഞ്ച് ദിവസംകൂടി കനത്ത മഴയ്ക്ക് സാധ്യത.

മുവാറ്റുപുഴ : കേരളത്തില്‍ ഇനി അഞ്ചുദിവസംകൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ് ആ അറിയിച്ചു . വിവിധ ജില്ലകളില്‍ ഒഒൻപതാംതീയതി വരെ ‘യെല്ലോ’ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ 25 ശതമാനം പ്രദേശങ്ങളിലെങ്കിലും മഴപെയ്യും. ഒഡിഷയ്ക്കടുത്തുള്ള ന്യൂനമര്‍ദമാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
വ്യാഴാഴ്ച കേരളത്തില്‍ വ്യാപകമായി മഴപെയ്തു.

യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട്,

ശനിയാഴ്ച: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്,

ഞായറാഴ്ച: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

തിങ്കളാഴ്ച: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.

Leave a Reply

Back to top button
error: Content is protected !!