ആവോലി പഞ്ചായത്തിൽ വനിത സഹകരണ സംഘം പ്രവർത്തനമാരംഭിച്ചു

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ ആരംഭിക്കുന്ന വനിതാ സഹകരണ സംഘത്തിന്റെ ഉദ്‌ഘാടനം സംസ്ഥാന വനിതാ ഫെഡ് പ്രസിഡന്റ് അഡ്വ . കെ . ആർ . വിജയ നിർവ്വഹിച്ചു. കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം കൺസ്യൂമർ ഫെഡ് വെെസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മായിലും , ആദ്യ നിക്ഷേപം സ്വീകരിക്കൽ സംസ്ഥാന വനിതാ ഫെഡ് അംഗം മേരി ജോർജ്ജ് തോട്ടവും നിർവ്വഹിച്ചു. സംഘം ഓഫീസ് അങ്കണത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് ഓമന എം. എൻ സ്വാഗതം പറഞ്ഞു. സിനിമ – സീരിയൽ താരം ഗായത്രി മുഖ്യാതിഥി ആയിരുന്നു. ആവോലി കിഴക്കേക്കര കാട്ടുകണ്ടം കവലയിലാണ് സംഘം ഓഫീസ് പ്രവർത്തിക്കുന്നത്. എല്ലാആധുനികമായ സൗകര്യങ്ങളോയാണ് വനിതാ സഹകരണ സംഘംഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത് . ചിട്ടികളും വായ്പ്പകളും ആരംഭിക്കുന്നതോടൊപ്പം നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും നൽകും. നേരിട്ടെത്തി ഡെപ്പോസിറ് സ്വീകരിക്കുന്ന ഡെയിലി ഡെപ്പോസിറ്റ് സ്‌കീമും ഉണ്ടായിരിക്കുമെന്ന് സംഘം പ്രസിഡന്റ് ഓമന എം.എൻ അറിയിച്ചു. ഓണററി സെക്രട്ടറി റംലനിസാം നന്ദിപറഞ്ഞു.

Source: B4Blaze

Leave a Reply

Back to top button
error: Content is protected !!