ആവശ്യസാധനങ്ങളുടെ വിതരണവും ആരോഗ്യബോധവൽക്കരണവും നടത്തി NSS വിദ്യാർത്ഥികൾ


ഗാന്ധിജിയുടെ150ാം ജൻമദിനത്തോടനുബന്ധിച്ചുള്ള സേവന വാരത്തിൽ മൂവാറ്റുപുഴ നിർമ്മല കോളേജ് ഒാഫ് ഫാർമസിയിലെ NSS വിദ്യാർത്ഥികൾ ഉരുളൻതണ്ണി ഇടവകയിലെ 27 നിർദ്ധന കുടുംബാംഗങ്ങൾക്ക് ആവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി. നിർമ്മല കോളേജ് ഒാഫ് ഫാർമസി അഡ്മിനിസ്ട്രേറ്റർ ഫാ.ജോസ് മത്തായി മൈലാടിയാത്ത്, ഉരുളൻതണ്ണി സെൻറ് ജൂഡ് കത്തോലിക്കാപള്ളി വികാരി ഫാ.പൗലോസ് നെടുന്തലത്ത്,NSS ഇൻചാർജ് അദ്ധ്യാപകൻ ശ്രീ.എബി ജോർജ്ജ് കുന്നപ്പിള്ളി, എന്നിവർ നേതൃത്വം നൽകി. ഗാന്ധി ജയന്തി ദിനത്തിൽ നിർമ്മല കോളേജ് ഒാഫ് ഫാർമസിയിലെ പരിസ്ഥിതി പരിപോഷക സംഘടനയായ “തെനലാഷ് “അംഗങ്ങളും “NSS”അംഗങ്ങളും സംയുക്തമായി മൂവാറ്റുപുഴ KSRTC ഡിപ്പോ ബസുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. തുടർന്നും NSS വിദ്യാർത്ഥികൾ വനപ്രദേശങ്ങളിൽ ഒറ്റപ്പെട്ടുകഴിയുന്ന അടിസ്ഥാന വിഭാഗജനവാസമേഖലകളിലെ നിർദ്ധനരായ ജനങ്ങൾക്ക് സേവനപ്രവർത്തനങ്ങൾ നടത്തുവാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ കോളേജ് മാനേജ്മെൻറും സ്റ്റാഫ് അംഗങ്ങളും പിന്തുണയുമായി രംഗത്തിറങ്ങുകയായിരുന്നു.

Leave a Reply

Back to top button
error: Content is protected !!