ആലപ്പുഴ,എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത:ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദനം

മുവാറ്റുപുഴ :ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ ഈ ന്യൂനമര്‍ദ്ദം വടക്കു-പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നും ഇതിന്‍റെ സ്വാധീനം മൂലം കേരളത്തില്‍ മഴ പെയ്യുമെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. . 14-ാം തീയതി വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ ലഭിക്കുമെന്നും സംസ്ഥാന കാലവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് വ്യക്തമാക്കി.
ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് കൂടുതല്‍ മഴ ലഭിക്കാന്‍ സാധിക്കുക. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.
ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി കേരളത്തിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാല്‍ കേരളത്തില്‍ പ്രളയത്തിന് കാരണമായതു പോലെ അതിതീവ്രമഴ ഇക്കുറിയുണ്ടാവില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!