അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ താമസിക്കുന്ന വാ​ട​ക​വീ​ടി​ന്‍റെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചതിൽ പ്ര​തി​ഷേ​ധം

 

മൂ​വാ​റ്റു​പു​ഴ: ​അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ താമസിക്കുന്ന വാ​ട​ക​വീ​ടി​ന്‍റെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചതിൽ തൊഴിലാളികൾ
കൂ​ട്ടം​കൂ​ടി പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​ കീ​ച്ചേ​രി​പ്പ​ടി​യിലായിരുന്നു സം​ഭ​വം. നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്. വൈ​ദ്യു​തി​ ബി​ല്ലും വാ​ട​ക​യും ന​ല്‍​കാ​ത്ത​തി​നാ​ലാ​ണ് ഫ്യൂ​സ് ഊ​രി​യ​തെ​ന്ന് കെ​ട്ടി​ട ഉ​ട​മ പ​റ​ഞ്ഞു.വീ​ടി​നു പു​റ​ത്ത് റോ​ഡ​രി​കി​ല്‍ അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടം​കൂ​ടി നി​ന്ന​തോ​ടെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​യു​മാ​യി സം​സാ​രി​ച്ച​ശേ​ഷം ഒ​രു മാ​സ​ത്തെ ഇ​ള​വ് ന​ല്‍​കി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

Back to top button
error: Content is protected !!