അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വ്വീസിനായി ജീവനക്കാര്‍ അണിനിരക്കണം; എല്‍ദോ എബ്രാഹം എം.എല്‍.എ.

മൂവാറ്റുപുഴ: അഴിമതി രഹിതവും കാര്യക്ഷമവും ജനകീയവുമായ സിവില്‍ സര്‍വ്വീസിനായി ജീവനക്കാര്‍ അണിനിരക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. അഴിമതി രഹിതമായ സിവില്‍ സര്‍വ്വീസ് എന്ന സങ്കല്‍പ്പം മുന്നോട്ട് വച്ച് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ മേഖലയില്‍ ഒട്ടനവധി പ്രക്ഷോങ്ങള്‍ക്ക് നേതൃത്വം കൊടുത്ത, എം.എന്‍.വി.ജി അടിയോടിയുടെ ജീവിതം ജീവനക്കാര്‍ പാഠമാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന എം.എന്‍.വി.ജി അടിയോടിയുടെ 13-ാം ചരമ വാര്‍ഷീകത്തോടനുബന്ധിച്ച് നടന്ന  അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.കെ.ജിന്‍സിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.വേലായുധന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ‘സാമൂഹിക വികസനവും കേരളത്തിലെ സിവില്‍ സര്‍വ്വീസും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ.അനീഷ് വിഷയാവതരണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.അജിത്ത്, എസ്.കെ.എം.ബഷീര്‍, ബിന്ദു രാജന്‍, ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, സമരസമിതി കണ്‍വീനര്‍ പി.എ.ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം-ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  എം.എന്‍.വി.ജി അടിയോടിയുടെ 13-ാം ചരമവാര്‍ഷീകത്തോടനുബന്ധിച്ച് മൂവാറ്റുപുഴയില്‍ നടന്ന അനുസ്മരണ സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു………….

Leave a Reply

Back to top button
error: Content is protected !!