ചെറുവട്ടൂരിൽ ഒഴിക്കിൽപെട്ട കുട്ടിയെ വാരപെട്ടി വില്ലേജ് ഓഫീസർ രക്ഷിച്ചു.

 

ചെറുവട്ടൂർ :ചെറുവട്ടൂരിൽ ഒഴുക്കിൽപ്പെട്ട
പതിനൊന്നുകാരന് രക്ഷകനായത് വാരപെട്ടി വില്ലേജ് ഓഫീസർ. ചെറുവട്ടൂർ തട്ടുപറമ്പിൽ അഷ്‌റഫിന്റെ മകൻ അസ്‌ലം(11) നെയാണ് വാരപ്പെട്ടി വില്ലേജ് ഓഫീസർ ആയ കെ.എം.സുബൈർ ഒഴുക്കിൽ നിന്ന് രക്ഷപെടുത്തിയത്. കനത്ത മഴയിൽ
ചെറുവട്ടൂർ പള്ളിപടിയിൽ നിറഞ്ഞ് ഒഴുകുകയായിരുന്ന മരക്കനായി തോട്ടിൽ സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അസ്‌ലം ഒഴുക്കിൽപെട്ടത്. കുളിക്കുന്നതിനിടയിൽ തോട്ടിലെ
കുത്തൊഴുക്കിൽ ചുഴിയിൽ കുട്ടി മുങ്ങി താണു. ഇത് കണ്ട് പേടിച്ചു കരഞ്ഞ് സഹോദരന്റെ നിലവിളി കേട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വാരപ്പെട്ടി വില്ലേജ് ഓഫീസർ കെ.എം.സുബൈറും സഹോദരപുത്രൻ അൽത്താഫും സംഭവ സ്ഥലത്ത് എത്തി. ഉടൻ തന്നെ സുബൈർ തോട്ടിലെക്ക് എടുത്തു ചാടി ഒഴുക്കിൽപ്പെട്ട് മുങ്ങി താഴുകയായിരുന്ന കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ രണ്ടു വർഷം ആയി വാരപ്പെട്ടി വില്ലേജ് ഓഫീസർ ആയി ജോലി ചെയ്തു വരികയാണ് സുബൈർ.

Source: Tv0

Leave a Reply

Back to top button
error: Content is protected !!