രാഷ്ട്രീയം

ഗോപി കോട്ടമുറിക്കല്‍ പ്രഥമ കേരള ബാങ്ക് ചെയര്‍മാന്‍.

മൂവാറ്റുപുഴ: മുന്‍ എം.എല്‍.എ. യും സി.പി.എം. സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കൽ പ്രഥമ കേരള ബാങ്ക് ചെയര്‍മാൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാനാണ് ഗോപികോട്ടമുറിക്കല്‍.ഇന്നലെ നടന്ന കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കേരള ബാങ്ക് ഭരണസമിതി അംഗങ്ങൾ :

എല്‍.ഡി.എഫ്. പ്രതിനിധികൾ-
അഡ്വ. എസ്. ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി. ലാലു (കൊല്ലം), എം. സത്യപാലന്‍ (ആലപ്പുഴ), കെ.ജെ. ഫിലിപ്പ് (കോട്ടയം), കെ.വി. ശശി (ഇടുക്കി), എം.കെ. കണ്ണന്‍ (തൃശൂര്‍), എ. പ്രഭാകരന്‍ (പാലക്കാട്), പി. ഗഗാറിന്‍ (വയനാട്), സാബു എബ്രഹാം (കാസര്‍കോട്), കെ.ജി. വത്സലകുമാരി (കണ്ണൂര്‍), ഗോപി കോട്ടമുറിക്കല്‍ (അര്‍ബന്‍ ബാങ്ക് പ്രതിനിധി)
നേരത്തെ എല്‍.ഡി.എഫ്. പ്രതിനിധികളായ മൂന്നുപേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

കോഴിക്കോട് ജില്ലയില്‍നിന്ന് രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തില്‍ നിര്‍മലാ ദേവി (പത്തനംതിട്ട), പുഷ്പ ദാസ് (എറണാകുളം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Back to top button
error: Content is protected !!
Close