നാട്ടിന്‍പുറം ലൈവ്പായിപ്ര
കേരള കര്‍ഷകസംഘം മുളവൂര്‍ വില്ലേജ് സമ്മേളനം

മൂവാറ്റുപുഴ: കര്‍ഷക സംഘം മുളവൂര്‍ വില്ലേജ് സമ്മേളനം സമാപിച്ചു. വില്ലേജ് പ്രസിഡന്റ് സി.എച്ച്.നാസര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.കെ.സോമന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് സി.എച്ച്.നാസറിന്റെ അധ്യക്ഷത വഹിച്ചു. പി.എ.മൈതീന്‍ രക്തസാക്ഷി പ്രമേയവും, ഇ.എം.ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി കെ.എന്‍.ജയപ്രകാശ്, ഏരിയ ട്രഷറര്‍ വി.കെ.വിജയന്‍, യു.പി. വര്‍ക്കി, പി.ജി.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.എച്ച്.നാസര്‍(പ്രസിഡന്റ്)ഇ.എം.ഷാജി(സെക്രട്ടറി) പി.ജി.പ്രദീപ് കുമാര്‍(ട്രഷറര്‍)എന്നിവരെ തെരഞ്#െടുത്തു. സമ്മേളന പ്രതിനിധികള്‍ക്ക് അത്യുത്പാദന ശേഷിയുള്ള കുരുമുളക് തൈകള്‍ പി.കെ.സോമന്‍ വിതരണം ചെയ്തു.